ബംഗളൂരു- നര്‍ത്തകി കൂടിയായ തെലുഗു നടിയോട് കന്യകാത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട നടന് അറസ്റ്റില്‍. കന്നഡ നടന് എസ്.എന്‍ രാജശേഖറിനെയാണ് 23 കാരിയായ നടിയുടെ പരാതിയില്‍ ബംഗളൂരു മാഗഡി പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.
സംവിധായകനായ കിഷോര്‍ നായിക്കിനേയും ചേര്‍ത്ത് അപവാദം പ്രചരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണത്രെ രാജശേഖര്‍ തന്നെ അപമാനിക്കുകയും കന്യകാത്വം തെളിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതെന്ന് നടി പരാതിയില്‍ പറഞ്ഞു.
അപവാദ വാര്‍ത്ത വിശ്വസിക്കാതിരിക്കണമെങ്കില്‍ വൈദ്യ പരിശോധന നടത്തി കന്യകാത്വം തെളിയിക്കണമെന്ന് രാജശേഖര്‍ പറഞ്ഞുവെന്ന് പരാതിയില്‍ വിശദീകരിച്ചു.