മുംബൈ-നടന്‍ ആയുഷ്മാന്‍ ഖുരാനയുടെ 'ഡ്രീം ഗേള്‍' സിനിമയിലെ നായിക റിങ്കു സിംഗ് നികുംബ് കോവിഡ് ബാധിച്ചു മരിച്ചു. ആധാര്‍ ജയിന്റെ ഹെലോ ചാര്‍ളി എന്ന സിനിമയിലാണ് റിങ്കു അവസാനമായി അഭിനയിച്ചത്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മെയ് ഏഴിന് ആദ്യ ഡോസ് വാകിസിനെടുത്തിരുന്നു. രണ്ടാം ഡോസിനായി കാത്തിരിക്കുന്നതിനിടയിലാണ് കോവിഡ് ബാധിച്ചു മരിച്ചത്. സിനിമക്ക് പുറമെ ചിദിയാഖര്‍, മേരി ഹാനികരക് ബീവി തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിലും റിങ്കു സിംഗ് വേഷമിട്ടിട്ടുണ്ട്. സോണി എന്റര്‍ടൈന്‍മെന്റ് ടി.വിയുടെ മെഡിക്കല്‍ ഡ്രാമയായ ധഡ്കന് വേണ്ടി കഴിഞ്ഞ വര്‍ഷം ഇവരെ തെരഞ്ഞെടുത്തിരുന്നു.