കോവിഡ്: ഇന്ത്യയില്‍ മെയ് മാസത്തില്‍   ജോലി നഷ്ടപ്പെട്ടവര്‍ ഒന്നര കോടി

മുംബൈ- ഇന്ത്യയില്‍ മെയ് മാസം മാത്രം ഒന്നര കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കോവിഡിന്റെ രണ്ടാം തരംഗവും സംസ്ഥാനങ്ങളിലെ ലോക്ഡൗണ്‍ പ്രഖ്യാപനവും മൂലമാണ് കൂടുതല്‍ പേര്‍ക്കും ജോലി നഷ്ടമായിരിക്കുന്നത്. ഇത് മൂലം ജൂലൈ 2020 മുതലുള്ള സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി സ്വാധീനിച്ചിട്ടുണ്ട്. രാജ്യത്തിന്റെ  സാമ്പത്തിക  മേഖലയുടെ തിരിച്ചു വരവിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ് തൊഴില്‍ നഷ്ടപ്പെടുന്നത്. ജനങ്ങള്‍ പണം വിപണിയില്‍ ചെലവഴിക്കുന്നതിനെ അവലംബിച്ചാണ് സാമ്പത്തിക പുനരുജ്ജീവനം സാധ്യമാകുക. ഏപ്രിലില്‍ 39.79 കോടി പേര്‍ ജോലി ചെയ്തിരുന്നെങ്കില്‍ മെയ് മാസമത് 37.54 കോടിയായി കുറഞ്ഞിട്ടുണ്ട്.
ഏപ്രില്‍ മെയ് മാസങ്ങളില്‍ മാസശമ്പളം ലഭിക്കുന്നതും അല്ലാത്തതുമായ തൊഴിലുകള്‍ ചെയ്യുന്നവരുടെ എണ്ണം 2.3 കോടിയായി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ജോലി നഷ്ടപ്പെട്ട് തൊഴിലന്വേഷിക്കുന്നവരുടെ എണ്ണം 1.7 കോടി വര്‍ധിച്ച് 5.07 കോടിയായിട്ടുണ്ട്. മൂന്നാം തരംഗമുള്‍പ്പെടെ ഇനി എത്ര കാലം പ്രതിസന്ധി നീളുമെന്നത് സംബന്ധിച്ച് ഒരു ധാരണയുമില്ല. 

Latest News