തീവ്ര ഹിന്ദുത്വ പ്രചാരണത്തിലൂടെ മുന്നേറുന്ന ബി.ജെ.പിയെ പ്രതിരോധിക്കാന്‍ മതേതര പാര്‍ട്ടികള്‍ മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുകയാണെന്ന ആരോപണം ശക്തമാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ പാടേ അവഗണിച്ച് ഹിന്ദു സമൂഹത്തെ കൂടെ നിര്‍ത്താനുള്ള സമീപനമാണ് കൈക്കൊണ്ടതെന്ന് നിഷ്പക്ഷ നിരീക്ഷകരും മാധ്യമങ്ങളും വിലയിരുത്തിയിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഗുജറാത്തിലെ പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചത് വാര്‍ത്ത സൃഷ്ടിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷവും അദ്ദേഹം പ്രശസ്തമായ സോമനാഥ ക്ഷേത്രത്തിലെത്തി. ഒറിജിനല്‍ ഹിന്ദുത്വ കക്ഷിയുള്ളപ്പോള്‍ ഡ്യൂപ്ലിക്കേറ്റിനെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുമോ എന്ന ചോദ്യം ഉന്നയിച്ചാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങളെ ബി.ജെ.പി ചോദ്യം ചെയ്തത്.
കേരളത്തില്‍ ഭരണകക്ഷിയായ സി.പി.എം മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നുവെന്ന ആരോപണമുണ്ട്. പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും മൃദുഹിന്ദത്വ സമീപനത്തിലേക്ക് നീങ്ങകയാണെന്നാണ് വാര്‍ത്തകള്‍. ന്യൂനപക്ഷ പ്രീണനമെന്ന ബി.ജെ.പിയുടെ ആരോപണം പ്രതിരോധിക്കാന്‍ സഹിഷ്ണുതയുള്ള ഹിന്ദു എന്ന വേഷത്തിലേക്ക് അവര്‍ മാറുകയാണ്.
മൃദുഹിന്ദുത്വ സമീപനം മതേതര പാര്‍ട്ടികള്‍ക്ക് ഗുണം ചെയ്യുമോ എന്നതാണ് മലയാളം ന്യൂസ് പോള്‍. നിങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം.