Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ സ്വന്തം രണ്ടാം വാക്‌സിന്‍ തയാറാകുന്നു, സെപ്റ്റംബറോടെ ഉല്‍പാദനം

ന്യൂദല്‍ഹി- ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് ശേഷം ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച രണ്ടാമത്തെ കോവിഡ് പ്രതിരോധ വാക്‌സിനും വിതരണത്തിന് തയാറെടുക്കുന്നു.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍-ഇയുടെ കോവിഡ് വാക്സിനായുള്ള കരാറില്‍ രാജ്യം ഒപ്പുവെച്ചു. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടരുകയാണ്.

വാക്‌സിനായി 1500 കോടി രൂപ മുന്‍കൂര്‍ നല്‍കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയുളള കാലയളവിനുളളില്‍ ബയോളജിക്കല്‍-ഇ വാക്‌സിന്‍ ഉല്‍പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യും.

നിലവില്‍ മൂന്നാംഘട്ട പരീക്ഷണത്തിലുളള ബയോളജിക്കല്‍ ഇ വാക്‌സിന്‍ ഒന്നും രണ്ടും പരീക്ഷണഘട്ടങ്ങളില്‍ മികച്ച ഫലമാണ് ലഭിച്ചതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. വാക്‌സിന്‍ വരുന്ന മാസങ്ങളില്‍ ലഭ്യമാകും.

കോവാക്‌സിന് പുറമേ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, സ്പുട്‌നിക്  എന്നീ വാക്‌സിനുകളാണ് രാജ്യത്ത് നിലവില്‍ വിതരണം ചെയ്യുന്നത്.

 

Latest News