ഹൈദരബാദ്- അധിക തുക ഈടാക്കിയതിനെ തുടര്‍ന്ന് ഹൈദരാബാദില്‍ ആറു ആശുപത്രികള്‍ക്ക് കൂടി കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള ലൈസന്‍സ് നഷ്ടമായി.
പൊതുജനാരോഗ്യ വകുപ്പ് ഡയരക്ടറുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് ചികിത്സക്ക് അമിത ചാര്‍ജ് ഈടാക്കുന്നുവെന്നും ശരിയായ ചികിത്സ നല്‍കുന്നില്ലെന്നതുമടക്കമുള്ള പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് അധികൃതരുടെ തീരുമാനം.
പുതുതായി കോവിഡ് രോഗികളെ പ്രവേശിപ്പിക്കരുതെന്ന് ഈ ആശുപത്രികളെ അറിയിച്ചിട്ടുണ്ട്.