ക്ലബ്ബ്ഹൗസില്‍ പ്രവേശിക്കാന്‍ ഇന്‍വിറ്റേഷന്‍ വേണ്ട; പുതിയ അപ്‌ഡേറ്റുമായി കമ്പനി

മുംബൈ- ക്ലബ്ബ്ഹൗസില്‍ പ്രവേശിക്കാന്‍ ഇനി മുതല്‍ ഇന്‍വിറ്റേഷന്‍ വേണ്ട. ഈ സവിശേഷത നിര്‍ത്താന്‍ ഒരുങ്ങുകയാണ് കമ്പനി. 20 ലക്ഷം ഉപയോക്താക്കളായതായി കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ മാസം ആന്‍ഡ്രോയ്ഡില്‍ ലോഞ്ച് ചെയ്ത ആപ്പിന് കുറച്ച് ദിവസങ്ങള്‍ക്കൊണ്ടു തന്നെ പത്ത് ലക്ഷത്തിലധികം ഉപയോക്താക്കളായി. നിലവില്‍ ആപ്ലിക്കേഷനില്‍ പ്രവേശിക്കണമെങ്കില്‍ ക്ഷണം ആവശ്യമാണ്. ഇത് ഉടന്‍ തന്നെ മാറും. ക്ഷണം ആവശ്യമില്ലാതെ തന്നെ ആപ്ലിക്കേഷനില്‍ പ്രവേശിക്കാന്‍ സാധിക്കും.

ഉപയോക്താക്കള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ പദ്ധതികള്‍ കമ്പനി ആസൂത്രണം ചെയ്യുന്നുണ്ട്. ഇന്‍വൈറ്റ് സവിശേഷത ഒഴിവാക്കുന്നതിന് പുറമെ നോട്ടിഫിക്കേഷന്‍ സംബന്ധമായ മെച്ചപ്പെടുത്തലുകളും ഉണ്ടാകും. പ്രകടമാകാത്ത അപ്‌ഡേറ്റുകളായിരിക്കുമെങ്കിലും വളരെ സുപ്രധാനപ്പെട്ടവയായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

 

Latest News