മുംബൈ- കേസില്‍ കുടുക്കാന്‍ മനപൂര്‍വം തല ചുമരിലിടിച്ചതാണെന്ന ഭര്‍ത്താവും ടി.വി താരവുമായ കരണ്‍ മെഹ്റയുടെ ആരോപണത്തിനു പിന്നാലെ പൊട്ടിക്കരഞ്ഞ് നടി നിഷ റാവല്‍.
ചൊവ്വാഴ്ച വൈകിട്ട് പോലീസ് സ്റ്റേഷനു പുറത്താണ് നെറ്റിയില്‍ ബാന്‍ഡേജുമായി നിഷ മാധ്യമ പ്രവര്‍ത്തകരെ കണ്ടത്.
വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ അവര്‍ വികാരാധീനയായി.
ഭര്‍ത്താവ് മര്‍ദിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ ടി.വി താരം കരണ്‍ മെഹ്റക്ക് നേരത്തെ കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കള്ളക്കേസാണെന്നും തനിക്കെതിരെ പരാതി നല്‍കുന്നതിനായി നിഷ സ്വയം തല ചുമരിലിടിച്ചതാണെന്നും അവകാശപ്പെട്ട് കരണ്‍ വാര്‍ത്താ ലേഖകരോ കണ്ടത്. നിഷ തന്റെ മുഖത്ത് തുപ്പിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
![]() |
മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഫലം കാണുന്നു; രോഗമുക്തിയും വര്‍ധിച്ചു |
![]() |
VIDEO മാതാപിതാക്കള്‍ വഴക്കു പറഞ്ഞു; താമസിക്കാന്‍ സൂപ്പര്‍ ഗുഹ നിര്‍മിച്ച് വിദ്യാര്‍ഥി |