ചങ്ങനാശേരി- സമൂഹ മാധ്യമങ്ങളിലടക്കം തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് അശ്ലീല ചാറ്റ് നടത്തുന്നതായി നടി ശാലു കുര്യന്‍. ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും നടി പറഞ്ഞു. ഇന്‍സ്റ്റാഗ്രാം ലൈവിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്.
'എനിക്ക് ഇന്‍സ്റ്റഗ്രാമില്‍ ആകെ ഒരു പ്രൊഫൈല്‍ മാത്രമേയുള്ളു. അത് ബ്ലൂ ടിക്ക് ഉള്ള ശാലുമെല്‍വിന്‍ എന്ന പ്രൊഫൈലാണ്. മറ്റൊരു പ്രൊഫൈലും എനിക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഇല്ല. അങ്ങനെ ഏതങ്കിലും കണ്ടിട്ടുണ്ടെങ്കിലും അതൊക്കെ ഫേക്ക് ആണ്. അത് വഴി വളരെ മോശപ്പെട്ട ചാറ്റിങ്ങ് ആണ് നടക്കുന്നത്. ഏതെങ്കിലും ഫേക്ക് ഐഡി നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അറിയിക്കുക. ഞാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണ്', ശാലു കുര്യന്‍ പറഞ്ഞു. ഫേക്ക് അക്കൗണ്ടിന്റെ ഇന്‍സ്റ്റാഗ്രാം ലിങ്കും ശാലു കുര്യന്‍ കമന്റ് ചെയ്തിട്ടുണ്ട്.ക്ലാസിക്കല്‍ നര്‍ത്തകിയും മോഡലുമായ ശാലു കുര്യന്‍. മലയാളം തമിഴ് സീരിയല്‍ രംഗത്ത് സജീവമാണ്. ജുബിലി, കബഡി കബഡി,കപ്പല്‍ മുതലാളി, ആത്മകഥ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.