കൊച്ചി- ജനപ്രിയമായികൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസില്‍ താനില്ലെന്ന് വ്യക്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍.ദുല്‍ഖറിന്റെ പേരില്‍ നാലോളം അക്കൗണ്ടുകള്‍ ക്ലബ് ഹൗസില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അതില്‍ ഒന്നില്‍ ആറായിരത്തിലേറെ ഫോളോവേഴ്‌സും നിലവിലുണ്ട്. തുടര്‍ന്നാണ് നടന്‍ പ്രതികരണവുമായി രംഗത്ത് വന്നത്. ഞാന്‍ ക്ലബ് ഹൗസില്‍ ഇല്ല. ഈ അക്കൗണ്ടുകള്‍ ഒന്നും എന്റേതല്ല. ഞാനായി സോഷ്യല്‍ മീഡിയയില്‍ ആള്‍മാറാട്ടം നടത്തരുത്. അത് അത്ര തമാശയല്ല -ദുല്‍ഖര്‍ കുറിച്ചു.