കാഞ്ഞങ്ങാട്- നടി പാര്‍വതിയുടെ അഭിപ്രായ പ്രകടനത്തില്‍ തെറ്റില്ലെന്നും വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇടപെടേണ്ടവര്‍ ഇടപെട്ട് അവിടെ തന്നെ തീര്‍ക്കേണ്ടതായിരുന്നെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
ഈ സംഭവം വലിച്ച് നീട്ടി കൊണ്ട് പോകുന്നത് ആശാസ്യമല്ല. കസബ ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായ നായകന്‍ സ്ത്രീ കഥാപാത്രത്തിന്റെ സത്രീ വിരുദ്ധതയെയാണ് നടി വിമര്‍ശിച്ചത്.
ജനങ്ങള്‍ ആഗ്രഹിക്കുന്നത് സ്റ്റാറുകളെയല്ല. നടീ,നടന്മാരെയാണ്. ഇത് ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ കണ്ടതാണ്. വിനായകനെ പോലെയുള്ള നടന്മാര്‍ക്ക് അവാര്‍ഡ് കൊടുത്തത് അതിനുള്ള അംഗീകാരമാണ്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് അംഗീകാരം നല്‍കുന്നത് മറ്റുപലര്‍ക്കും രസിച്ചിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. അതൊന്നും കാര്യമാക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
നടി പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണം ആസൂത്രിതമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? മലയാളം ന്യൂസ്
പോളില്‍ അഭിപ്രായം രേഖപ്പെടുത്താം