വിവാഹത്തിന് വിസമ്മതിച്ചു; യുവതിയുടെ  നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച്  കാമുകന്‍

ഭോപാല്‍- ഓണ്‍ലൈനില്‍ പരിചയപ്പെട്ട കാമുകന്‍ യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കി.വിവാഹത്തിനു വിസമ്മതിച്ചതിന്റെ പേരില്‍ യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ കാമുകന്‍ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കിയതെന്നാണ് ആരോപണം. ഭോപാല്‍ സ്വദേശിയായ യുവതിയ്‌ക്കെതിരെയാണ് മധ്യപ്രദേശിലെ  യുവാവിന്റെ ക്രൂരത. യുവതി വിവാഹത്തിന് വിസമ്മതിച്ചതാണ് പ്രതിയെ കുറ്റകൃത്യത്തിലേയ്ക്ക് നയിച്ചത്. മധ്യപ്രദേശിലെ കോളാറിലാണ് സംഭവം നടന്നത്. വിവാഹിതയായ യുവതിയാണ് പ്രതിയുടെ ചൂഷണത്തിന് ഇരയായത്. ഇരുവരും തമ്മില്‍ ഓണ്‍ലൈനിലായിരുന്നു പരിചയപ്പെട്ടത്. എന്നാല്‍ യുവതി വിവാഹത്തിന് വിസമ്മതിച്ചതോടെ ഇയാള്‍ യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ അവരുടെ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
 

Latest News