മുംബൈ- ബോളിവുഡില്‍ നിന്നും പുതിയ കാസ്റ്റിങ് കൗച് വെളിപ്പെടുത്തലുമായി നടി കിശ്വര്‍ മര്‍ചന്റ്. ബോളിവുഡിലെ വമ്പനായ ഒരു പ്രമുഖ നടനൊപ്പം കിടപ്പറ പങ്കിടേണ്ടി വരുമെന്ന് ഒരു പ്രമുഖ നിര്‍മാതാവ് തന്നോട് ആവശ്യപ്പെട്ടതായാണ് കിശ്വര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ രണ്ടു പേരുകളും കിശ്വര്‍ പുറത്തു വിട്ടിട്ടില്ല. ഈ ഓഫര്‍ താന്‍ മാന്യമായി തന്നെ നിരസിച്ചെന്നും അവിടെ നിന്ന് ഇറങ്ങിയെന്നും ഒരു അഭിമുഖത്തില്‍ നടി പറഞ്ഞു. ഒരു സിനിമാ ചര്‍ച്ചയ്ക്കു വേണ്ടി അമ്മയോടൊപ്പമാണ് ഈ നിര്‍മാതാവിനെ കാണാന്‍ പോയിരുന്നത്. നായകനൊപ്പം കിടപ്പറ പങ്കിടണമെന്ന് ആവശ്യപ്പെട്ടതോടെ അതുപേക്ഷിക്കുകയായിരുന്നു-കിശ്വര്‍ പറഞ്ഞു. ഇങ്ങനെ വളരെയേറെ നടക്കുന്നുണ്ട് എന്നോ ഇത് സാധാരണയാണെന്നോ ഞാന്‍ പറയില്ല. ഇന്‍ഡസ്ട്രിക്ക് ഇങ്ങനെ ഒരു കുപ്രസിദ്ധി ഉണ്ട്. ഇത് എല്ലാ മേഖലയിലും ഉണ്ട്- കിശ്വര്‍ പറഞ്ഞു.
ഭര്‍ത്താവ് ഗായകന്‍ സയുശ് റായിക്കൊപ്പം തന്റെ ആദ്യ കണ്‍മണിയെ കാത്തിരിക്കുകയാണ് കിശ്വറിപ്പോള്‍. ഗര്‍ഭകാലം ആസ്വദിക്കുകയാണെന്നും ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണിതെന്നും കിശ്വര്‍ പറഞ്ഞു.