Sorry, you need to enable JavaScript to visit this website.

കേന്ദ്രമന്ത്രിമാര്‍ക്ക് മൂന്ന് കുട്ടികള്‍ ആവാമെങ്കില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള  പഞ്ചായത്ത് അംഗങ്ങള്‍ അയോഗ്യരാക്കുന്നതെങ്ങനെ? മഹുവ മൊയ്ത്ര

കൊല്‍ക്കത്ത- കേന്ദ്രമന്ത്രിസഭയിലെ പല മന്ത്രിമാര്‍ക്കും മൂന്ന് കുട്ടികള്‍ വീതമുള്ളപ്പോള്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്നതെങ്ങനെ എന്നാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി  മഹുവ മൊയ്ത്ര
എംപി ചോദിക്കുന്നത്. രാഷ്ട്രീയ നേതാവാകുന്നതും കുട്ടികളുടെ എണ്ണവും തമ്മിലുള്ള ബന്ധമാണ് അവര്‍ ചോദ്യം ചെയ്യുന്നത്.
 കേന്ദ്രമന്ത്രിസഭയിലെ പല മന്ത്രിമാര്‍ക്കും  മൂന്ന് കുട്ടികള്‍ വീതമുള്ളപ്പോള്‍  രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്നതെങ്ങനെ?  ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ പട്ടേല്‍ അവതരിപ്പിച്ചിരിയ്ക്കുന്ന കരട് നിയമത്തില്‍ കുട്ടികളെ സംബന്ധിക്കുന്ന  വിവാദങ്ങളില്‍ ഒന്നാണ് ഇത്.  'നിലവിലെ കേന്ദ്ര പ്രതിരോധ, വിദേശകാര്യ, റോഡ് ഗതാഗത മന്ത്രിമാര്‍ക്കെല്ലാം മൂന്ന് കുട്ടികള്‍ വീതമുണ്ട്. ഈ സാഹചര്യത്തില്‍ ലക്ഷദ്വീപിലെ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്ന കരട് നിയമം ദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ എങ്ങനെയാണ് അവതരിപ്പിക്കുക', മഹുവ ചോദിച്ചു.ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍  പട്ടേലിനെതിരെ   കനത്ത  പ്രതിഷേധം ഉയരുമ്പോഴും ജനവിരുദ്ധ നടപടികളുമായി മുന്നോട്ട് പോവുകയാണ് അധികൃതര്‍. 
 

Latest News