ന്യൂദല്‍ഹി- രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഒരു മാസം കൂടി നീട്ടി. നേരത്തെ പ്രഖ്യാപിച്ച വിലക്ക് ഈ മാസം 31 ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ജൂണ്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്.
പ്രത്യേക വിമാന സര്‍വീസുകള്‍ തുടരും. എയര്‍ബബ്ള്‍ കരാര്‍ പ്രകാരമുള്ള സര്‍വീസുകളും തുടരും. കോവിഡ് സാഹചര്യം മെച്ചപ്പെടാത്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.