Sorry, you need to enable JavaScript to visit this website.

ഒക്ടോബര്‍ 2 മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍; പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ

തിരുവനന്തപുരം- ഒക്ടോബര്‍ 2 മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍ വരുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കും. പാവപ്പെട്ടവര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമാക്കുമെന്നും അറിയിച്ചു.

 പ്രഖ്യാപനങ്ങള്‍

കേരള ബാങ്കിന്റെ സേവന പരിധിയില്‍ മലപ്പുറവും ഉള്‍പ്പെടുത്തും. ആധുനിക ബാങ്കുകളുടെ സൗകര്യങ്ങളെല്ലാം കേരള ബാങ്കില്‍ നടപ്പാക്കും

കോ ഓപ് മാര്‍ട്ട് എന്ന പേരില്‍ ഇ മാര്‍ട്ട് അവതരിപ്പിക്കും

എസ് സി / എസ് ടി വിഭാഗങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം നല്‍കും

ശബരിമല ഇടത്താവളം പദ്ധതി അതി വേഗം പൂര്‍ത്തിയാക്കും

റൂറല്‍ ആര്‍ട്ട് ഹബ് എന്ന പേരില്‍ 14 കരകൗശല വില്ലേജുകള്‍ തുടങ്ങും

കേരള സാംസ്‌കാരിക മ്യൂസിയം തുടങ്ങും

റൂറല്‍ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് ഹബ്ബുകളാക്കി റൂറല്‍ ആര്‍ട്ട് ഹബിനെ വികസിപ്പിക്കും

ഐടി മിഷനെ ഡാറ്റാ ഹബ്ബാക്കി മാറ്റും

കെ ഫോണ്‍ വഴി സര്‍ക്കാര്‍ സ്ഥാപനങ്ങളെ ബന്ധിപ്പിക്കും

കാലാവസ്ഥാ വ്യതിയാനം അതിജീവിക്കുന്ന മാതൃകാ കൃഷിക്ക് മണ്‍റോതുരുത്തില്‍ തുടങ്ങും

സപ്‌ളൈക്കോയുടെ ഹോം ഡെലിവറി കൂടുതല്‍ സ്ഥലങ്ങളിലേക്ക്

നഗരങ്ങളില്‍ നഗര വനം പദ്ധതി

96 തൂശനില മിനി കഫേകള്‍ ഇക്കൊല്ലം നടപ്പില്ലാക്കും

എന്നിവയാണ് പ്രധആന പ്രഖ്യാപനങ്ങള്‍. 
 

Latest News