Sorry, you need to enable JavaScript to visit this website.

കോവിഷീല്‍ഡ് എടുത്തവര്‍ക്ക് പിന്നീട് കൊവാക്‌സിന്‍, യു.പിയില്‍ വന്‍പിഴ

ലഖ്നൗ- കോവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവെപ്പില്‍ ആദ്യ ഡോസ് കൊവിഷീല്‍ഡ് ലഭിച്ചവര്‍ക്ക് രണ്ടാമത് ലഭിച്ചത് കൊവാക്സിന്‍. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ്‌നഗര്‍ ജില്ലയിലെ ബധ്‌നി പ്രൈമറി ഹെല്‍ത്ത്‌കെയര്‍ സെന്ററിലാണ് സംഭവം.

ഇവിടെ ഇരുപതോളം പേര്‍ക്കാണ് ആദ്യമെടുത്ത വാക്സിന്‍ ഏതെന്ന് അന്വേഷിക്കാതെ ജീവനക്കാര്‍ കൊവാക്സിന്‍ കുത്തിവച്ചത്. മേയ് 14നായിരുന്നു സംഭവം. വിവരമറിഞ്ഞ ജില്ല ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം.

എന്നാല്‍ വാക്സിന്‍ മാറി കുത്തിവയ്പ്പെടുത്ത 20 പേര്‍ക്കും ആരോഗ്യ നിലയില്‍ പ്രശ്നമൊന്നുമില്ലെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നുമാണ് വിവരം. ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇവരുടെ ആരോഗ്യനില അന്വേഷിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ വ്യത്യസ്ത വാക്സിനുകള്‍ നല്‍കണമെന്ന് യാതൊരു മാര്‍ഗനിര്‍ദ്ദേശവും നല്‍കിയിട്ടില്ല. ഇത് ഉദ്യോഗസ്ഥര്‍ക്ക് സംബന്ധിച്ച പിഴവാണെന്നും സിദ്ധാര്‍ത്ഥ് നഗര്‍ ഡി.എം.ഒ സന്ദീപ് ചൗധരി അഭിപ്രായപ്പെട്ടു.

 

Latest News