Sorry, you need to enable JavaScript to visit this website.

ചൈനയും വിലക്കി,  ബിറ്റ്‌കോയിൻ മൂല്യം  കൂപ്പുകുത്തി

ഷാങ്ഹായ് - ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന്റെ ട്വീറ്റിന് പിന്നാലെ തുടക്കമായ ബിറ്റ്‌കോയിൻ തകർച്ച തുടരുന്നു. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ കോയിൻബെസിന്റെ ഡാറ്റ പ്രകാരം മെയ് 19 ന് ബിറ്റ്‌കോയിൻ വ്യാപാരം നടന്നത് 38,570.90 ഡോളറിലാണ്. 2021 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് ഇത്രയും വലിയ തകർച്ച. 
കഴിഞ്ഞ മാസം 64,895 ഡോളർ വരെ മൂല്യമുയർന്ന ബിറ്റ്‌കോയിൻ മസ്‌കിന്റെ നയം മാറ്റത്തോടെയാണ് തകർച്ചയിലായത്. സങ്കീർണമായ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ബിറ്റ്‌കോയിൻ സൃഷ്ടിക്കാൻ വൻതോതിൽ വൈദ്യുതി ഉപയോഗിക്കേണ്ടിവരുമെന്ന മസ്‌കിന്റെ ട്വീറ്റാണ് ബിറ്റ്‌കോയിനെ പ്രതികൂലമായി ബാധിച്ചത്. ക്രിപ്‌റ്റോ കറൻസിയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിൽനിന്ന് ധനകാര്യ സ്ഥാപനങ്ങളെയും പണമിടപാട് സ്ഥാപനങ്ങളെയും ചൈന വിലക്കിയതായുള്ള വാർത്ത കൂടി പുറത്തുവന്നതോടെയാണ് ബിറ്റ്‌കോയിൻ മൂല്യം കൂപ്പുകുത്തിയത്. ക്രിപ്‌റ്റോ കറൻസികളിലൂടെയുള്ള ഊഹക്കച്ചവടത്തിനെതിരെ ചൈന നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Latest News