Sorry, you need to enable JavaScript to visit this website.

അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന  സീരിയലുകൾക്ക്  സെൻസറിങ് ഏർപ്പെടുത്തും- മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം- സീരിയലുകൾക്ക് സെൻസറിങ് ഏർപ്പെടുത്തുന്ന കാര്യം ഗൗരവത്തോടുകൂടി പരിഗണിക്കുമെന്ന് കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് ടി.വി. സീരിയലുകളുടെ പ്രധാന പ്രേക്ഷകർ. അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രചരിക്കുകയാണ് ടി.വി. സീരിയലുകൾ എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സീരിയിലുകളുടെ ഉള്ളടക്കങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ചും മന്ത്രി പരാമർശിച്ചു.ഇതിൽ അശാസ്ത്രീയവും അന്ധവിശ്വാസപരവുമായ പുരോഗമന വിരുദ്ധവുമായ ഒരുപാട് കാര്യങ്ങൾ വരുന്നതുണ്ട്. അവയെ നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നത്. മറ്റ് പ്രസിദ്ധീകരണങ്ങൾ പോലെയാണ് ഇവയും. അതിനായി സാംസ്‌കാരിക മേഖലയിൽ നയം രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പേരിൽ മാതൃകയായ സംസ്ഥാനമാണ് കേരളം. 'രാജ്യത്ത് വർഗീയ ശക്തികൾക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിബോധവും മതഭ്രാന്തുമുണ്ടെന്നും' മന്ത്രി അഭിപ്രായപ്പെട്ടു.
 

Latest News