Sorry, you need to enable JavaScript to visit this website.

അംഗരക്ഷകന്‍ ആണ്‍കുട്ടികളെയും ഉപയോഗിച്ചു; പ്രതികരിക്കാതെ കങ്കണ

മുംബൈ- നടി കങ്കണ റണാവത്തിന്റെ അംഗരക്ഷകന്‍ കുമാര്‍ ഹെഗ്‌ഡെ ആണ്‍കുട്ടികളെയും പീഡിപ്പിച്ചിരുന്നതായി  ഇയാള്‍ക്കെതിരെ പരാതി നല്‍കിയ ബ്യൂട്ടീഷ്യന്റെ കൂട്ടുകാരി വെളിപ്പെടുത്തി. വിവാഹ വാഗ്ദാനം നല്‍കി മുംബൈ സ്വദേശിനിയായ ബ്യൂട്ടീഷ്യനെ പല തവണ പീഡിപ്പിച്ച സംഭവത്തില്‍ ഡി.എന്‍ നഗര്‍  പോലീസ് കേസെടുത്തിരുന്നു. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടും നടി കങ്കണ പ്രതികരിച്ചിട്ടില്ല.
പരാതിക്കാരിയുടെ സുഹൃത്ത് ദിവ്യ കൊടെയിനാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണ് ഇയാള്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും പ്രകൃതി വിരുദ്ധ സെക്‌സിനെ കുറിച്ച് കൂടുതല്‍ അറിയാത്ത യുവതി അതിനിരയാക്കപ്പെട്ടുവെന്നും ദിവ്യ പറഞ്ഞു.


പ്രവാസി ഡിവിഡന്റ് പദ്ധതിയില്‍ ഇപ്പോള്‍ ചേരാം, വിശദാംശങ്ങള്‍

കുമാര്‍ ഹെഗ്‌ഡെക്കെതിരെ പരാതി നല്‍കുന്നതിനു പകരം ആത്മഹത്യ ചെയ്യാനാണ് യുവതി ആലോചിച്ചതെന്നും താന്‍ നിര്‍ബന്ധിച്ചാണ് പോലീസില്‍ പരാതി നല്‍കിച്ചതെന്നും അവര്‍ പറഞ്ഞു. സ്വയം ശിക്ഷ ഏറ്റവാങ്ങുകയല്ല കുറ്റവാളിക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് വേണ്ടതെന്ന് യുവതിയെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു.
പരാതി നല്‍കിയ യുവതിക്ക് ഒമ്പത് വര്‍ഷത്തോളമായി കുമാറിനെ അറിയാമായിരുന്നു. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന കുമാര്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധം ആരംഭിച്ചത്. ആണ്‍കുട്ടികളുമായുള്ള ബന്ധത്തെ കുറിച്ച് ഒന്നു രണ്ടുതവണ കുമാര്‍ പറഞ്ഞിരുന്നെങ്കിലും തമാശയാണെന്നാണ് യുവതി കരുതിയിരുന്നത്. വിവാഹവാഗ്ദാനം നല്‍കി മറ്റു യുവതികളേയും ഇയാള്‍ ചൂഷണം ചെയ്തിട്ടുണ്ടെന്ന് യുവതി പറഞ്ഞു. കങ്കണയുടെ അംഗരക്ഷകനെന്ന നില മുതലെടുത്താണ് കൂടുതല്‍ യുവതികളുമായി അടുത്തതും അവരില്‍നിന്ന് പണം തട്ടയതും. പരാതി നല്‍കിയ യുവതിയില്‍നിന്നും പണം കൈക്കലാക്കിയിരുന്നു.
അമ്മ മരിച്ചുവെന്ന വ്യാജ വിവരം പ്രചരിപ്പിച്ച ശേഷമാണ് കുമാര്‍ ഹെഗ്‌ഡെ കര്‍ണാടകയിലേക്ക് പോയിരുന്നതെന്നും ദിവ്യ പറയുന്നു. എന്നാല്‍ വിവാഹം ചെയ്യാനാണ് പോയിരിക്കുന്നതെന്ന് പിന്നീട് സുഹൃത്തുക്കളില്‍നിന്ന് അറിഞ്ഞു. പരാതി നല്‍കിയ യുവതി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മറ്റു ഫോണുകളില്‍നിന്ന് യുവതിക്ക് ഭീഷണി സന്ദേശം ലഭിക്കുന്നുമുണ്ട്.
സംഭവങ്ങളെ കുറിച്ച് കങ്കണ റണാവത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Latest News