Sorry, you need to enable JavaScript to visit this website.

ലക്ഷദീപിലും ബീഫ് നിരോധനം വരുമോ? യുവ സംവിധായിക  ഐഷ  സുൽത്താനയുടെ ആശങ്ക  ചർച്ചയാകുന്നു

കവരത്തി- ലക്ഷദീപിലും ബീഫ് നിരോധനം വരുമോ എന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ. അതിന് തുടക്കമിട്ടത് യുവ സംവിധായികയായ ഐഷ സുൽത്താനയുടെ ഫേ്‌സ്ബുക്ക് പോസ്റ്റാണ്. 90 ശതമാനത്തിൽ കൂടുതൽ മുസ്‌ലിം  ജനങ്ങൾ ജീവിക്കുന്ന ലക്ഷദ്വീപിനെ അടിമുടി കാവിവത്ക്കരിക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് ഐഷ പറയുന്നു. സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗിൽ ആണ് സംവിധായികയുടെ പോസ്റ്റ്.

ഐഷയുടെ വാക്കുകളിലേക്ക്

ഇന്ത്യയ്ക്ക്  സ്വാതന്ത്ര്യം കിട്ടുകയും ഇന്ത്യ
 ജനാധിപത്യ രാജ്യമായി മാറുകയും ചെയ്തു അല്ലേ?
എന്നിട്ടും ഞങ്ങൾ ലക്ഷദ്വീപിലെ ജനങ്ങൾക്ക് സ്വാതന്ത്രം കിട്ടിട്ടില്ലാ... 100 ശതമാനം മുസ്‌ലീങ്ങൾ താമസിക്കുന്ന ഇന്ത്യയിലെ ഏക ദ്വീപായ ലക്ഷദ്വീപിനെ അടിമുടി കാവിവത്കരിക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ലക്ഷദ്വീപിന്റെ പുതിയ അഡ്മിനീസ്റ്റ്‌റായി പ്രഫൂൽ പട്ടേൽ ചുമതലയേറ്റെടുത്തതോടെയാണ് ഞങ്ങളുടെ ജീവിതം താളം തെറ്റിയത്.

1:ഒരാൾക്ക് പോലും ലക്ഷദ്വീപിൽ കോവിഡ് 19 ഇല്ലായിരുന്നു, ഞങ്ങൾ കാത്തു സൂക്ഷിച്ച പ്രോട്ടോകോൾ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചു കൊണ്ടാണ് അവർ ദ്വീപിൽ എത്തിയത്, അതോടെ ദ്വീപിൽ കോവിഡ് പടർന്നു പിടിച്ചു, (അതെ ടൈമിൽ ഷൂട്ടിന് പോയ ഞാനും എന്റെ ടീംസും വരേ സ്വമനസ്സാലെ 7 ദിവസം ദ്വീപിൽ ക്വാറന്റൈനിൽ  ഇരുന്നിരുന്നു)
2: അത്യാവശ്യം വേണ്ട ഹോസ്പിറ്റൽ സംവിധാനം പോലും ഇല്ലാത്ത ലക്ഷദ്വീപിന്റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്.
3:ഇന്നിപ്പോ ഞങ്ങളുടെ പരമ്പരാഗത ജീവിതവും വിശ്വാസവും തൊഴിലും തകർന്ന് കൊണ്ടിരിക്കുകയാണ്.
4:തീരസംരക്ഷണ നിയമത്തിന്റെ മറവിൽ മത്സ്യതൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ചു നീക്കികഴിഞ്ഞു.
5:ടൂറിസം വകുപ്പിൽ നിന്നും 190 പേരെ പിരിച്ച് വിട്ടു.
6:സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന താല്കാലിക ജീവനക്കാരെ പിരിച്ച് വിട്ടു.
7:ഒരു തരത്തിലും കൊല്ലും കൊലയുമൊന്നുമില്ലാതെ സമാധാനത്തോടെ ജീവിക്കുന്ന ദ്വീപിൽ ഗുണ്ടാ ആക്ട് കൊണ്ട് വന്നു.
8: അംഗന വാടികൾ പാടെ അടച്ച് പൂട്ടി
9:വിദ്യാർഥികളുടെ ഉച്ച ഭക്ഷണത്തിൽ നിന്നും ബീഫ് ഒഴിവാക്കി,(ഇനി കുട്ടികൾ ബീഫ് കഴിക്കണമെങ്കിൽ കേരളത്തിലേക്ക് വരണം)
10: ലക്ഷദ്വീപിലിപ്പോ ബീഫ് കഴിക്കാൻ പാടില്ലാ പോലും, ഗോവധവും, മാംസാഹാരവും അവിടെ നിരോധിച്ചു...
നൂറ് ശതമാനം മുസ്ലിംസ് താമസിക്കുന്ന സ്ഥലത്ത് അവരുടെ വിശ്വാസത്തെ തകർത്ത് കൊണ്ട് ഫാസിസ്റ്റ് നയങ്ങൾ അടിച്ചേൽപ്പിക്കുക്കയാണ്... കേരളത്തിൽ നിന്നും വരുന്ന ഹിന്ദുക്കൾക്ക് വേണ്ടി അമ്പലം പണിത് കൊടുത്ത ഞങ്ങളെയാണ് ഇന്ന്  കേന്ദ്രം ദ്രോഹിക്കുന്നത്...
ഏതു ദൈവത്തിനാണ് ഇത് ഇഷ്ടമാവുക? നിങൾ തന്നെ പറയ്? അവിടത്തെ അമ്പലങ്ങളിലെ പ്രതിഷ്ഠയായ ശിവഭഗവാനോ? അതൊ വിഷ്ണുഭഗവാനോ? ആ മണ്ണ് ഞങ്ങൾ ആർക്കാണ് വിട്ടു കൊടുക്കേണ്ടത് ? നിങൾ തന്നെ പറയ്?
ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം... അത് നേടിയെടുക്കാൻ ഇന്ന് ഞങ്ങൾക്ക് കേരളത്തിലെ സാധാരണക്കാരുടെ സപ്പോർട്ട് വേണം, കേന്ദ്രത്തിന്റെ കണ്ണുകൾ തുറപ്പിക്കേണ്ടതിന് ഞങ്ങൾക്ക് നിങ്ങളുടെ സഹായം കൂടി വേണം...
ലക്ഷദ്വീപിൽ ഒരു മീഡിയ പോലും ഇല്ലാത്ത സാഹചര്യത്തിൽ ഞങളുടെ പ്രശ്‌നം ആര് ആരിൽ എത്തിക്കും? നിങ്ങളെ കൊണ്ട് സാധിക്കും... പ്ലീസ്  അവിടെ വന്നവർ പറഞ്ഞു പോയൊരു വാക്കുണ്ട് 'ദ്വീപുക്കാർക്ക് പടച്ചോന്റെ മനസ്സാണെന്ന്'അവരേയല്ലെ ഇന്നെല്ലാവരും ചേർന്ന് ഇല്ലായ്മ മ്മ ചെയ്യുന്നത്.
 

Latest News