വാട്‌സാപ്പിൽ നിന്നുള്ള ഈ വർഷത്തെ വിടവാങ്ങൽ സന്ദേശം ചില സ്മാർട് ഫോൺ ഉപഭോക്താക്കൾക്ക് അത്ര ശുഭകരമായ വാർത്തയല്ല. ആൻഡ്രോയ്ഡ്, ഐ ഒ എസ് ഫോണുകളാണ് സ്മാർട് ഫോൺ ലോകം അടക്കി വാഴുന്നത്. ഇവയ്ക്കിടയിൽ നിലനിൽപ്പില്ലാതെ പോയ ബ്ലാക്‌ബെറി ഒ.എസ്, ബ്ലാക്‌ബെറി 10, വിൻഡോസ് ഫോൺ 8.0 എന്നീ ഓപറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ ഡിസംബർ 31 വരെ മാത്രമെ വാട്‌സാപ്പ് പ്രവർത്തിക്കുകയുള്ളൂ. ഇവയുടെ മുൻ പതിപ്പുകളിലും ഇനി വാട്‌സാപ്പ് പ്രവർത്തിക്കില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് ഫേസ്ബുക്ക്, ട്വിറ്റര്‍ ലൈക്ക് ചെയ്യൂ
ഈ ഒ.എസുകളുള്ള ഫോൺ ഉപയോഗിക്കുന്ന ഉപഭോക്താക്കളോട് ഒരാഴ്ചക്കകം ഫോൺ മാറ്റാനാണ് വാട്‌സാപ്പ് ബ്ലോഗിലൂടെ അവശ്യപ്പെടുന്നത്. നേരത്തെ ഈ ഒഎസ് ഫോണുകൾക്കുള്ള പിന്തുണ വാട്‌സാപ്പ് 2017 ജൂൺ വരെ നീട്ടി നൽകിയിരുന്നു. ഇനി ഇളവ് നൽകില്ലെന്നാണ് സൂചന.
നോക്കിയ എസ്40 ഫോണുകളിൽ 2018 ഡിസംബർ 31 വരെ മാത്രമെ വാട്‌സാപ്പ് ലഭിക്കൂവെന്നും ബ്ലോഗിൽ വ്യക്തമാക്കുന്നു. ആൻഡ്രോയ്ഡ് ജിഞ്ചർ ബ്രഡ് (2.3.7) ഫോണുകളിൽ വാട്‌സാപ്പിന്റെ കാലാവധി 2020 ഫെബ്രുവരി ഒന്നു വരെ ആയി നിശ്ചയിച്ചിട്ടുണ്ട്. സിംബിയൻ എസ് 60 ഒ എസിൽ പ്രവർത്തിക്കുന്ന നോക്കിയ ഫോണുകളിൽ 2017 ജൂൺ 30നും വിൻഡോസ് ഫോൺ 7, ആൻഡ്രോയ്്ഡ് 2.1, 2.2. ഐഒഎസ് 6 എന്നിവയിൽ 2016ലും വാട്‌സാപ്പ് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.