തിരുവനന്തപുരം-അവതരണ ശൈലിയിലെ പ്രത്യേകതകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന മലയാളം റിയാലിറ്റി ഷോയിലൂടെയായിരുന്നു രഞ്ജിനി ജനമസ്സുകളിലേക്ക് ചേക്കേറിയത്. ബിഗ് ബോസ്സ് മലയാളം സീസണ്‍ 1 ലെ മത്സരാര്‍ത്ഥി കൂടിയായിരുന്ന രഞ്ജിനി മികച്ച ഒരു മോഡലും അഭിനേത്രിയും കൂടിയാണ്. സോഷ്യല്‍മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ഉള്ളത്.
ഇപ്പോള്‍ താരം പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് തന്നെ മുടി മുഴുവന്‍ കളഞ്ഞ് മൊട്ടയടിച്ച രീതിയിലുള്ള ഒരു ചിത്രമാണ് രഞ്ജിനി പങ്കുവച്ചിരിക്കുന്നത്. രഞ്ജിനിക്ക് ഇതിപ്പോ എന്താ പറ്റിയത് എന്ന ചോദ്യവുമായി ആരാധകര്‍ രംഗത്ത് എത്തുകയും ചെയ്തു. രഞ്ജിനി ആരാധകരുമായി ഇന്‍സ്റ്റഗ്രാമില്‍ നിമിഷങ്ങള്‍ക്ക് മുന്‍പാണ് വിഡിയോ ഉള്‍പെടെയുള്ള മറുപടിയുമായി എത്തിയത്. പിന്നെ കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളില്‍ ഇങ്ങനെ ഒരു മാറ്റം.'ഞാന്‍ അല്‍പം ബോറടിച്ചു' എന്ന ക്യാപ്ഷ്യനോടുകൂടിയാണ് രഞ്ജിനി ചിത്രം പങ്കുവച്ചിരിക്കുന്നത്. അതിനര്‍ഥം ബോര്‍ അടിച്ചതും നേരെ പോയി തല മൊട്ടയടിച്ചെന്നാണോ? എന്നുമാണ് കമന്റിലൂടെ ആരാധകര്‍ ചോദിക്കുന്നതും. അതേസമയം താരം പങ്കുവച്ച ചിത്രം ഒര്‍ജിനല്‍ ആണോ, അതോ എഡിറ്റഡ് ആണോ എന്ന കാര്യം വ്യക്തമല്ല. ചിത്രത്തിനു താഴെ ശരിക്കും മൊട്ടയടിച്ചതാണോ? എഡിറ്റിംഗ് ആണോ എന്നൊക്കെയുള്ള കമന്റുകളാണ് വരുന്നത്.
താരങ്ങളായ കൃഷ്ണപ്രഭ, രാജ് കലേഷ്, രഞ്ജിനി ജോസ് തുടങ്ങിയവര്‍ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.