കൊച്ചി-നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ പേരില്‍ വന്‍ പണപിരിവ് നടത്തിയെന്ന് പരാതിയുമായി നടനും ബാലുശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ധര്‍മജന്‍ ബോള്‍ഗാട്ടി. ഒരു കെപിസിസി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പിരിവ് നടത്തിയതെന്നും പണം നേതാക്കളടക്കം തട്ടിയെടുത്തെന്നുമാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയെന്ന് ധര്‍മജന്‍ പറഞ്ഞു. എന്നെ തോല്‍പ്പിച്ചത് സംഘടനാപരമായ വീഴ്ചയാണ്. ബാലുശ്ശേരിയില്‍ ഭൂരിപക്ഷം കിട്ടേണ്ട പഞ്ചായത്തുകളില്‍ പോലും കോണ്‍ഗ്രസ് പിന്നിലായി. ഈ വോട്ടുകള്‍ കിട്ടാത്തതിന് കാരണം സംഘടനാപരമായ വീഴ്ച്ചയാണ്- ധര്‍മജന്‍ ആരോപിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് പണപ്പിരിവ് ആരോപണം