ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തുന്ന പത്മയുടെ ടീസര്‍ പുറത്ത്. മികച്ച ഫാമിലി എന്റര്‍ടെയ്‌നറാകുമെന്ന പ്രതീക്ഷയാണ് ടീസര്‍ നല്‍കുന്നത്.
സുരഭി ടൈറ്റില്‍ റോളിലെത്തുന്ന അനൂപ് മേനോന്‍ ചിത്രമാണ് പത്മ. അനൂപ് മേനോന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്മിയുടെ ഭര്‍ത്താവായി അനൂപ് മേനോനും അഭിനയിക്കുന്നു.
അനൂപ് മേനോന്‍സ് സ്‌റ്റോറീസിന്റെ ബാനറില്‍ അദ്ദേഹം തന്നെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചാണ് ചിത്രം പുറത്തിറങ്ങുന്നത്.
പ്രശസ്ത ക്യാമറാമാന്‍ മഹാദേവന്‍ തമ്പിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. നിനോയ് വര്‍ഗീസ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കലാ സംവിധാനം ദുന്ദു രഞ്ജീവാണ് നിര്‍വഹിച്ചിരിക്കുന്നത്.