കൊച്ചി- നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിനെതിരെ ഫേസ്ബുക്കില്‍ അശ്ലീല കമന്റിട്ട് വിവാദത്തിലായ യുവാവ് ഒടുവില്‍ മാപ്പു പറഞ്ഞു. ഒരു തെറ്റുപറ്റി ക്ഷമിക്കണം, എനിക്കും കുടുംബമുണ്ട് എന്നു പറഞ്ഞ് നല്‍കിയ പോസ്റ്റിനു പിന്നാലെ ഇയാള്‍ അക്കൗണ്ട് ഡിആകടിവേറ്റ് ചെയ്ത് തടിയൂരി.
അശ്വതി ശ്രീകാന്ത് പങ്കുവെച്ച സ്വന്തം ചിത്രത്തിനു താഴെയാണ് അവരുടെ മാറിടത്തെ കുറിച്ച് മോശം കമന്റിട്ടത്. ഇതിനു അശ്വതി നല്‍കിയ മറുപടി സമൂഹ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ വ്യാപക ചര്‍ച്ചയായി. അശ്വതിയേയും അവരുടെ കമന്റിനേയും അനുകൂലിച്ച് നിരവധി പേരാണ് രംഗത്തുവന്നത്. ഇതോടൊപ്പം കമന്റിട്ട നഹാബിനെതിരെ രൂക്ഷ വിമര്‍ശനമുയരുകയും ചെയ്തു. വര്‍ഗീയ കമന്റുകളും പ്രചരിച്ചിരുന്നു.
![]() |
മാറിടത്തെ കുറിച്ച് അശ്ലീല കമന്റ്, ചുട്ട മറുപടി നല്‍കി അശ്വതി |