ചക്കപ്പഴം പരമ്പരയില്‍ സൂപ്പര്‍ അഭിനയം കാഴ്ച വെക്കുന്ന നടി അശ്വതി ശ്രീകാന്ത് തനിക്ക് ലഭിച്ച അശ്ലീല കമന്റിന് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി.
അശ്വതി പങ്കുവെച്ച സ്വന്തം ചിത്രത്തിന് താഴെയായിരുന്നു അശ്ലീല കമന്റ്. മാറടത്തെയാണ് കമന്റില്‍ പരാമര്‍ശിച്ചിരുന്നത്.
അശ്ലീല കമന്റ് നല്‍കിയ ആള്‍ക്ക് അശ്വതി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.
സൂപ്പര്‍ ആവണമല്ലോ... ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ്! ജീവനൂറ്റി കൊടുക്കുന്നതു കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേതുള്‍പ്പെടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെയും സൂപ്പര്‍ തന്നെയാണ്...!!
അശ്വതിയുടെ സൂപ്പര്‍ മറുപടി ഏറ്റുപിടിച്ചിരിക്കയാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍. ചാനലുകളില്‍ അവതാരകയായി ശ്രദ്ധ നേടിയ അശ്വതി സമൂഹമാധ്യമങ്ങളിലും സജീവമാണ്. ചക്കപ്പഴം പരമ്പരയില്‍ ആശയായുള്ള അഭിനയവും സ്വീകാര്യത നേടി.