റിയോഡി ജനീറോ- ബ്രസീലില്‍ പ്രശസ്താനായ യുവഗായകന്‍ ഹോട്ടലിലെ അഞ്ചാംനിലയില്‍നിന്ന് താഴെ വീണ് മരിച്ചു. എം.സി കെവിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കെവിന്‍ നാസിമെന്റോ ബ്യൂണോ ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് മാത്രമാണ് ക്രിമിനല്‍ അഭിഭാഷകയായ ഡിയോലാനെ ബെസറയെ വിവാഹം ചെയ്തത്.
ഇന്‍സ്റ്റഗ്രാമില്‍ പത്ത് ദശലക്ഷം ഫോളോവേഴ്‌സുകള്ള എം.സി കെവിന്റെ മരണത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത സ്‌നേഹമായി തുടരുമെന്നും ദൈവത്തോടൊപ്പം പോകൂ എന്നും ഭാര്യ കുറിച്ചു.
![]() |
61 കുട്ടികളടക്കം ഫലസ്തീനികളുടെ മരണം 212 ആയി; ഏക കോവിഡ് പരിശോധനാ കേന്ദ്രവും തകര്‍ത്തു |
![]() |
വരുമെങ്കില്‍ ഒരുമിച്ച് വരും, അല്ലെങ്കില്‍ വരില്ല; ടെക്കി ഇരട്ടകള്‍ കോവിഡ് ബാധിച്ച് മരിച്ചു |