ചെന്നൈ- തമിഴ്‌നാട്ടില്‍ അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥി ടി.ടി.വി.ദിനകരനാണ് ലീഡ് ചെയ്യുന്നത്. അണ്ണാ ഡി.എം.കെയിലെ ഇ.മധുസൂദനനേയും ഡി.എം.കെയിലെ മരുതു ഗണേഷിനേയും പിന്നിലാക്കിയാണ് ദിനകരന്റെ മുന്നേറ്റം. ഔദ്യോഗിക സ്ഥാനാര്‍ഥികളെ അട്ടിമറിച്ച് വിജയം നേടാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
അണ്ണാ ഡി.എം.കെ ഏജന്റുമാരും ദിനകരന്റെ ഏജന്റുമാരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വോട്ടെണ്ണല്‍ അല്‍പനേരം തടസ്സപ്പെട്ടിരുന്നു. പോലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തേയും അനുനയിപ്പിച്ചത്. ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയിലെ ഒ.പി.എസ് - പളനിസ്വാമി വിഭാഗത്തിന് നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്.