റാമല്ല- ഫലസ്തീന് നേരെ ഇസ്രായിൽ ആക്രമണം തുടരുന്നതിനിടെ ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ചർച്ച നടത്തി. ബൈഡൻ ഇക്കഴിഞ്ഞ ജനുവരിയിൽ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് മഹമൂദ് അബ്ബാസുമായി സംസാരിക്കുന്നത്. മേഖലയിൽ സ്ഥിതി ശാന്തമാക്കാൻ ജോ ബൈഡൻ ഇവിടേക്ക് സംഘത്തെ അയച്ചിട്ടുണ്ട്.