Sorry, you need to enable JavaScript to visit this website.

VIDEO ഗാസയില്‍ വിദേശ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബഹുനിലകെട്ടിടം ഇസ്രായില്‍ ബോംബിട്ട് തകര്‍ത്തു

ഗാസ- വിദേശ മാധ്യമങ്ങളുടെ ഓഫീസുകള്‍ അടക്കം പ്രവര്‍ത്തിക്കുന്ന ഗസയിലെ ബഹുനില കെട്ടിടം ഇസ്രായില്‍ സേന വ്യോമാക്രമണത്തില്‍ തകര്‍ത്തു. അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (എപി), അല്‍ ജസീറ എന്നീ മാധ്യമങ്ങളുടെ ഓഫീസുകള്‍ക്കു പുറമെ നിരവധി താമസക്കാരും ഉള്ള കെട്ടിടം ബോംബാക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു. ആക്രമണത്തിന് ഒരു മണിക്കൂര്‍ മുമ്പ് കെട്ടിടത്തില്‍ നിന്ന് ഒഴിഞ്ഞു മാറണമെന്ന് ഇസ്രായില്‍ സൈന്യം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇസ്രായീലി ആക്രമണം ഞെട്ടിപ്പിക്കുന്നതും ഭീതിപ്പെടുത്തുന്നതുമാണെന്ന്് എപി സിഇഒ ഗാരി പ്രുയിറ്റ് പറഞ്ഞു. ഗാസയില്‍ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ഇനി ലോകം അധികമൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

മൂന്ന് മിസൈലുകള്‍ വന്നു പതിച്ചാണ് 11 നിലകളുള്ള കെട്ടിടം നിലംപൊത്തിയതെന്ന് ദൃക്‌സാക്ഷികളായ മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു. ഇ്സ്രായില്‍ സേനയുടെ മുന്നറിയിപ്പ് ലഭിച്ചയുടന്‍ കിട്ടാവുന്നത്ര വസ്തുക്കളെല്ലാം എടുത്ത് കെട്ടിടത്തില്‍ നിന്നും രക്ഷപ്പെട്ടുവെന്ന് അല്‍ജസീറ പ്രതിനിധി സഫ്‌വത് അല്‍ കഹ് ലൂത് പറഞ്ഞു. 

മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ സുപ്രധാന ഉത്തരവാദിത്തമാണെന്ന് ഇസ്രായീലിനെ യുഎസ് സര്‍ക്കാര്‍ അറിയിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി ട്വീറ്റിലൂടെ അറിയിച്ചു. 

Latest News