മലയാള സിനിമാ പ്രേക്ഷകര്‍ അക്ഷരാര്‍ഥത്തില്‍ ആഘോഷമാക്കുകയാണ് ഈ അവധിക്കാലം. റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളും മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുകളില്‍ നിറഞ്ഞോടുന്നു.
മാസ്റ്റര്‍ പീസ്
ഈ അവധിക്കാലത്ത് ആദ്യമായി തിയേറ്ററുകളിലെത്തിയത് മമ്മൂട്ടി നായകനായ അജയ് വാസ് ദേവ് ചിത്രം മാസ്റ്റര്‍ പീസ് ആണ്. തിയേറ്ററുകള്‍ പൂരപ്പറമ്പാക്കിയാണ് ചിത്രം വിജയകരമായി മുന്നേറുന്നത്. പുലിമുരുകനു ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കിയ ചിത്രം സമ്പൂര്‍ണ ആക്ഷന്‍ മസാല എന്റര്‍ടെയിനറാണ്. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ഏതെല്ലാം റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
ആട് 2
ലോക സിനിമാ ചരിത്രത്തിലാദ്യമായി ആദ്യഭാഗം സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങിയ ഒരു ചിത്രത്തിന്റെ രാണ്ടാം ഭാഗം മികച്ച അഭിപ്രായത്തോടെ പ്രദര്‍നം തുടരുന്ന അപൂര്‍വ്വ കാഴ്ച. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ജയസൂര്യ നായക വേഷത്തിലെത്തിയ ചിത്രത്തിന്റെ ആദ്യഭാഗം ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം വന്‍ പരാജയമായിരുന്നു.
നിറയെ വിമര്‍ശനങ്ങളും ഏറ്റു വാങ്ങേണ്ടി വന്നു. ടൊറന്റില്‍ റീലീസ് ചെയ്ത ചിത്രം പിന്നീട് പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരം നേടുകയും ചെയ്തു. തുടര്‍ന്നാണ് സംവിധായകന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായി ആട് 2 ഒരുക്കിയത്. ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകരില്‍ നിന്നുണ്ടായത്. ജയസൂര്യ ഷാജിപാപ്പനായി തിയേറ്ററുകള്‍ അടക്കി വാുഴുന്ന കാഴ്ചയാണ് കണ്ടത്. വിജയ് ബാബു നിര്‍മിച്ച ചിത്രത്തില്‍ വിനായകന്‍, സണ്ണി വെയ്ന്‍, സൈജു തോമസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.
വിമാനം
ബധിരനും മൂകനുമായ തൊടുപുഴക്കാരന്‍ സജി തോമസിന്റെ ജീവിതത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് വിമാനം എന്ന ചിത്രം പറന്നുയരുന്നത്. നവാഗതനായ പ്രദീപ് എം. നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. 'വെങ്കിടി' എന്ന യുവാവിന്റെ സ്വപ്നങ്ങളുടെയും തീവ്രപ്രണയത്തിന്റെയും കഥയാണ് വിമാനം. മികച്ച പ്രേക്ഷക പ്രതികരണത്തോടെ ചിത്രം മുന്നേറുന്നു.
മായാനദി
ടൊവിനോ തോമസ് തോമസ് നായകനായെത്തിയ ആഷിഖ് അബു ചിത്രമാണ് മായാനദി. പ്രണയത്തിന്റെയും പകപോക്കലിന്റെയും കഥ മനോഹമരമായ ഫ്രെയിമുകളുടെയും സംഗീതത്തിന്റെയും അകമ്പടിയോടെ മികച്ച ക്രാഫ്റ്റിങ്ങില്‍ ഒരുക്കിയരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഈ അവധിക്കാലം ആഘോഷമാക്കാന്‍ മായാനദിയും തിയേറ്ററുകളില്‍ നിറഞ്ഞൊഴുകുന്നു.
ആന അലറലോടലറല്‍
വിനീത് ശ്രീനിവാസന്‍, അനുസിത്താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ആന അലറലോടലറല്‍. ദിലീപ് മേനോന്‍ സംവിധാനം ചെയ്ത ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട്, ഇന്നസെന്റ്, വിജയരാഘവന്‍, മാമുക്കോയ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങി വലിയൊരു താരനിരയുണ്ട്. വിനീത് ശ്രീനിവാസനും മനുമഞ്ജിത്തും വരികള്‍ എഴുതിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടത് ഷാന്‍ റഹ്മാനാണ്.
വേലൈക്കാരന്‍
ഫഹദ് ഫാസില്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വേലൈക്കാരന്‍. മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായകെനായെത്തുന്നത്. നയന്‍താരയാണ് നായിക. വില്ലന്‍ വേഷത്തിലാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.