വൈത്തിരി- ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയ്ക്ക് താഴെ വര്‍ഗീയ പരാമര്‍ശം നടത്തിയവര്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി നടി അനു സിത്താര. ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് അനു സിത്താര പങ്കുവച്ച വീഡിയോയാണ് പലരെയും ചൊടിപ്പിച്ചത്. 'പതിനാലാം രാവുദിച്ചത്..' എന്ന ഹിറ്റ് പാട്ടിനൊപ്പം അതീവ സുന്ദരിയായാണ് അനു സിത്താര വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. തട്ടമിട്ടാണ് അനു നില്‍ക്കുന്നത്. ഇതാണ് പലരും ചോദ്യം ചെയ്തത്. ഈ വീഡിയോയ്ക്ക് താഴെ 'പരിവര്‍ത്തനം എങ്ങോട്ട്?' എന്ന് ഒരാള്‍ കമന്റ് ചെയ്തു. ഉടനെ അനുവിന്റെ മറുപടിയെത്തി. 'മനുഷ്യനിലേക്ക്' എന്ന മറുപടിയാണ് വര്‍ഗീയ കമന്റിന് അനു നല്‍കിയ മറുപടി. അനുവിനെ പിന്തുണച്ച് നിരവധി പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഉചിതമായ മറുപടിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പെരുന്നാളും ക്രിസ്തുമസും ഓണവും ഒരേ പോലെ ആഘോഷിക്കുന്ന കുടുംബമാണ് അനു സിത്താരയുടേത്. വാപ്പയുടെ ഉമ്മ ബിരിയാണി തയാറാക്കുമ്പോള്‍ അമ്മുമ്മ ഓണസദ്യയും പായസവും അടുത്തു നിന്ന് പാകം ചെയ്യുന്ന ഗൃഹാന്തരീക്ഷത്തെ കുറിച്ച് താരം പല അഭിമുഖങ്ങളിലും എടുത്തു പറഞ്ഞിട്ടുണ്ട്.
ജാതി വിദ്വേഷം വിളമ്പി; ക്ഷമ ചോദിച്ചെങ്കിലും നടിക്കെതിരെ കേസ്