മുംബൈ- ബാന്ദ്ര കുർള കോംപ്ലക്‌സിൽ ലൈംഗികതൊഴിലാളിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. എം.ടി.എൻ.എൽ. ജങ്ഷനിലെ ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത ശേഷമാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇന്നു രാവിലെ നാട്ടുകാരാണ് യുവതിയുടെ മൃതേദഹം ഓവുചാലിൽ കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ തന്നെ യുവതി ബലാത്സംഗത്തിനിരയായെന്ന് കണ്ടെത്തി.
കഴുത്തറുത്തതിന് പുറമേ സ്വകാര്യഭാഗങ്ങളിലും മാരകമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനമെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം ഉപേക്ഷിച്ചവരെ കണ്ടെത്താൻ പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.