Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്രായിൽ ഭീകര രാജ്യമാണ്, ആക്രമണത്തിൽ  പ്രതിഷേധിക്കുക-  സ്വര ഭാസ്‌കർ

മുംബൈ- ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധവുമായി ഇന്ത്യൻ നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കർ. ഇസ്രായിൽ ഭീകര രാജ്യമാണ്, അതിൽ കൂടുതൽ ഒന്നും പറയാനില്ല' എന്നാണ് സ്വര ഭാസ്‌കർ ട്വീറ്റ് ചെയ്തത്. ഇസ്രായിൽ  ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ ഗാസയിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സ്വര ഭാസ്‌കറിന്റെ ട്വീറ്റ്. ഏഷ്യയിൽ നിന്ന് ഗസ്സയിലേക്ക് നടത്തിയ ഐക്യദാർഢ്യ പ്രകടനത്തിൽ പങ്കെടുത്തതിന്റെയും 2011ൽ ഗസ  സന്ദർശിച്ചതിന്റെയും ഫോട്ടോയും സ്വര ഭാസ്‌കർ പങ്കുവെച്ചു. ഫലസ്തീനൊപ്പം നിൽക്കുകയും അവർക്ക് നീതി തേടുകയും ചെയ്യുകയെന്നത് ഒരു ഇസ്‌ലാമിക ആവശ്യമല്ല. അത് പ്രാഥമികമായും പ്രധാനമായും സാമ്രാജ്യത്വ വിരുദ്ധവും അധിനിവേശ വിരുദ്ധവും വർഗവിവേചനത്തിനെതിരായതുമാണ്. അതുകൊണ്ട് നമ്മുടെയെല്ലാം ഉള്ളിൽ മുസ്‌ലീമല്ലാത്തവരിൽ പോലും അതൊരു ആശങ്കയായി നിറയേണ്ടതുണ്ട്.- സ്വര ട്വീറ്ററിൽ കുറിച്ചു.

Latest News