Sorry, you need to enable JavaScript to visit this website.

എക്കൗണ്ടിലേക്ക് കൂടുതൽ പണം വന്നത് പച്ചക്കറി വ്യാപാരത്തിലൂടെ-ബിനീഷ് കോടിയേരി

ബംഗളൂരു- കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഒരാഴ്ച മാറ്റിവച്ചു. ഏഴുമാസം ജയിലിൽ കിടന്നുവെന്നത് ജാമ്യം ലഭിക്കാനുള്ള കാരണമല്ലെന്നും വിശദമായ വാദം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, പച്ചക്കറി വ്യാപാരത്തിൽനിന്നാണ് എക്കൗണ്ടിലേക്ക് കൂടുതൽ പണം വന്നതെന്ന് ബിനീഷ് പറഞ്ഞു. കാൻസർ ബാധിതനായ അച്ഛൻ കോടിയേരി ബാലകൃഷ്ണനെ പരിചരിക്കാൻ നാട്ടിൽ പോകണമെന്നും ബിനീഷ് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. കോടിയേരിയുടെ അർബുദം ഗുരുതരാവസ്ഥയിലാണെന്നും മകനായ താനുൾപ്പെടെയുള്ളവരുടെ സാമീപ്യം അത്യാവശ്യമാണെന്നും ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. 
 

Latest News