ബദൗന്‍- ഉത്തര്‍ പ്രദേശിലെ ബദൗനില്‍ മൗലാനയുടെ ഖബറടക്ക ചടങ്ങില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു.
ശഹര്‍ ഇമാം ഹസ്രത്ത് അബ്ദുല്‍ ഹമീദ് മുഹമ്മദ് സാലിമുല്‍ ഖാദ് രിയുടെ ഖറടക്ക ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും ധാരാളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടി.
ജനങ്ങള്‍ കൂട്ടംകൂടരുതെന്ന് പള്ളിയില്‍നിന്ന് ആവര്‍ത്തിച്ച് അനൗണ്‍സ് ചെയ്തിരുന്നെങ്കിലും ജനങ്ങള്‍ ഒഴുകുകയായിരുന്നുവെന്ന് കോട് വാലി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദേവേന്ദ്ര സിംഗ് ധാമ പറഞ്ഞു.
വിമാന വിലക്ക് വീണ്ടും നീട്ടി; നേപ്പാളില്‍ നൂറുകണക്കിന് സൗദി പ്രവാസികള്‍ കുടുങ്ങി
സുപ്രധാന കേസുകള്‍ പിടികൂടി, ഒടുവില്‍ കൊലക്കേസ് പ്രതിയായി പോലീസില്‍നിന്ന് പുറത്ത്
ഇസ്രായിലില്‍ മലയാളി യുവതി കൊല്ലപ്പെട്ടത് ഭർത്താവുമായി സംസാരിക്കുമ്പോള്‍; നാട്ടില്‍ വന്നത് നാല് വർഷം മുമ്പ്
എയര്‍ ഇന്ത്യ യാത്രക്കാരന്റെ ലഗേജില്‍ രണ്ട് ചാണകക്കട്ടകള്‍, യു.എസ് അധികൃതര്‍ നശിപ്പിച്ചു