സിംഗപ്പൂര്‍ സിറ്റി- ഫേസ് മാസ്‌ക് ശരിയായ വിധത്തില്‍ ധരിച്ചില്ലെന്ന് പറഞ്ഞ് സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജയായ സ്ത്രീയെ മാറിടത്തില്‍ ഇടിച്ചുവീഴ്ത്തി. 55 കാരി വംശീയ അധിക്ഷേപം നേരിട്ടതായും പറയുന്നു. സംഭവത്തെ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയന്‍ ലൂംഗ് അപലപിച്ചു.
വ്യായാമത്തിനിടെ മാസ്‌ക് താഴ്ത്തി വേഗത്തില്‍ നടക്കുകയായിരുന്ന സ്വകാര്യ അധ്യാപിക ഹിന്ദോച നീത വിഷ്ണുഭായിക്കാണ് മര്‍ദനമേറ്റത്. ഒരാള്‍ അടുത്തെത്തി താഴ്ത്തിയ മാസ്‌ക് ഉയര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് മകള്‍ പര്‍വീന്‍ കൗര്‍ പറഞ്ഞു.
നോര്‍ത്ത്‌വേലില്‍ ചോവ ചു കാങ് െ്രെഡവിലൂടെ നടക്കുമ്പോഴാണ് സമീപത്തെ ബസ് സ്റ്റോപ്പില്‍നിന്ന് ഇയാള്‍ നീതയുടെ അടുത്തെത്തിയത്.
വ്യായാമത്തിലാണെന്നും വേഗത്തില്‍ നടക്കുകയാണെന്നും അവള്‍ വിശദീകരിച്ചെങ്കിലും അയാള്‍ കാര്യമാക്കിയില്ല. തുടര്‍ന്ന് അസഭ്യം പറയുകയും വംശീയ അധിക്ഷേപം നടത്തുകയും ചെയ്തു- ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പര്‍വീന്‍ കൗര്‍ പറഞ്ഞു.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്ന് പറഞ്ഞ് അമ്മ നടക്കാന്‍ തുടങ്ങിയപ്പോള്‍ മാറിടത്തില്‍ ഇടച്ചതിനെ തുടര്‍ന്ന് പിറകിലേക്ക് വീഴുകയും പരിക്കേല്‍ക്കുകയുമായിരുന്നു. അജ്ഞാതന്‍ ഉടന്‍ സ്ഥലംവിടുകയും ചെയ്തു.
ദൈനംദിന വ്യായാമത്തിന്റെ ഭാഗമായാണ് അമ്മയുടെ വേഗത്തിലുള്ള നടത്തമെന്നും എന്നാല്‍ സംഭവത്തിനുസേഷം ഭീതിയിലാണെന്നും കൗര്‍ പറഞ്ഞു.
പരാതി സ്വീകരിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.
സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ആറ് വയസും അതില്‍ കൂടുതലുമുള്ള എല്ലാവരും വീടുകള്‍ക്ക് പുറത്ത് കോവിഡ് 19 നെതിരായ സുരക്ഷാ നടപടികളുടെ ഭാഗമായി മാസ്‌ക് ധരിക്കേണ്ടതുണ്ട്. പുറത്ത്, കഠിനമായ വ്യായാമത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാസ്‌ക് നീക്കംചെയ്യാം, പക്ഷേ വ്യായാമത്തിന് ശേഷം അത് വീണ്ടും ധരിക്കണം. സാധാരണ വേഗതയില്‍ നടക്കുന്നവര്‍ മാസ്‌ക് ധരിക്കേണ്ടതുണ്ട്.
മെയ് രണ്ടിന് പസിര്‍ റിസ് പ്രദേശത്ത് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡ് 19 പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഇന്ത്യന്‍ പ്രവാസികളായ ഒരു കുടുംബത്തിന് നേരെ ആക്രോശിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു.
സിംഗപ്പൂരുകാരനാണെന്ന് കരുതുന്നയാള്‍ നാലുപേരടങ്ങുന്ന കുടുംബത്തെ അവഹേളിക്കുകയും നാടുവിടാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
![]() |
ഓക്‌സിജന്‍ നിര്‍ത്തി ഭര്‍ത്താവിനെ കൊന്നു, മാനഭംഗത്തിനിരയായി; ആശുപത്രിയിലെ ദുരനുഭവം |