വാഷിങ്ടന്‍- 12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ ബയോണ്‍ടെക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ യുഎസ് ഫൂഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കി. വൈറസിനെതിരായ പോരാട്ടത്തലില്‍ പ്രതീക്ഷ നല്‍കുന്ന നീക്കമാണിതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. 16 വയസ്സിനു മുകളിലുള്ളവര്‍ക്ക് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. കാനഡയും കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ ന്ല്‍കാന്‍ ഈയിടെ അനുമതി നല്‍കിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ വൈകാതെ ഈ വാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കാന്‍ അനുമതി നല്‍കുമെന്ന് യുറോപ്യന്‍ മെഡിസിന്‍ ഏജന്‍സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത് ഈ മാസം തന്നെ ഉണ്ടായേക്കും. വികസിത രാജ്യങ്ങള്‍ വാക്‌സിന്‍ വിതരണം ത്വരിതപ്പെടുത്തി അതിവേഗം സാധാരണ നിലയിലേക്ക് തിരിച്ചു പോയിക്കൊണ്ടിരിക്കുകയാണ്.
അതേസമയം ഇന്ത്യയടക്കമുള്ള വിക്‌സ്വര രാജ്യങ്ങളില്‍ വൈറസ് രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കൊറോണ വൈറസിന്റെ ഇന്ത്യയില്‍ അതിവേഗം പടരുന്ന പുതിയ വകഭേദം കൂടുതല്‍ മാരകമാണെന്നും ഇത് ആഗോള ഭീഷണിയാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു.