Sorry, you need to enable JavaScript to visit this website.

ഓക്‌സിജനു വേണ്ടി യാചിച്ച നടൻ രാഹുൽ വോറ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂദൽഹി- ഫേസ്ബുക്കിലൂടെ ഓക്‌സിജനു വേണ്ടി യാചിച്ച നടനും യൂട്യൂബറുമായ രാഹുൽ വോറ (35) കോവിഡ് ബാധിച്ച് മരിച്ചു. നെറ്റ്ഫഌക്‌സിലെ അൺഫ്രീഡമാണ് പ്രശസ്തമായ ചിത്രം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന രാഹുൽ നാലു ദിവസം മുൻപാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇതിനുശേഷമാണ് മരണത്തിന് കീഴടങ്ങിയത്.-ഞാൻ കോവിഡ് പൊസറ്റീവാണ്. നാലു ദിവസമായി ദൽഹിയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്. എന്റെ ആരോഗ്യസ്ഥിതിയിൽ യാതൊരു മാറ്റുവുമില്ല. രോഗത്തിന് ഒട്ടും കുറവില്ല. എന്റെ ഓക്‌സിജൻ നില തുടർച്ചയായി കുറഞ്ഞു വരികയാണ്. ഇവിടെ അടുത്ത് ഓക്‌സിജൻ ബെഡ്ഡുള്ള നല്ല ആശുപത്രികൾ ഏതെങ്കിലും ഉണ്ടോ? എന്നെ സഹായിക്കാൻ ആരും തന്നെയില്ല. കുടുംബം ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. തീർത്തും നിസ്സഹായനായതു കൊണ്ടാണ് ഞാൻ ഈ പോസ്റ്റിടുന്നത്.' മെയ് നാലിന് പോസ്റ്റ് ചെയ്ത കുറിപ്പിൽ രാഹുൽ പറഞ്ഞു. ഞാൻ പുനർജനിക്കും. എന്നിട്ട് കുറേ നല്ല കാര്യങ്ങൾ ചെയ്യും. എന്റെ എല്ലാ ധൈര്യവും ചോർന്നുപോയിരിക്കുന്നു. അടുത്ത ദിവസം ഇട്ട മറ്റൊരു പോസ്റ്റിൽ രാഹുൽ പറഞ്ഞു. ഇതിനു തൊട്ടു പിറകെ രാഹുൽ മരിക്കുകയും ചെയ്തു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് രാഹുലിനെ കഴിഞ്ഞ ദിവസം ദ്വാരകയിലെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല.

Latest News