Sorry, you need to enable JavaScript to visit this website.

കാപ്പനെ ആശുപത്രിയില്‍ തിരികെ എത്തിക്കണം; യു.പി സർക്കാരിന് നോട്ടീസയച്ചു

ന്യൂദൽഹി- ദല്‍ഹി എയിംസിൽ ചികിത്സയിലായിരുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയ നടപടിയിൽ ഉത്തര്‍ പ്രദേശ് സർക്കാറിനെതിരെ കോടതിയലക്ഷ്യത്തിനു  നോട്ടീസ്.

ചികിത്സ പൂര്‍ത്തിയാക്കാതെയാണ് കാപ്പനെ ജയിലിലേക്ക് മാറ്റിയതെന്നും അദ്ദേഹത്തെ തിരികെ എയിംസിൽ തന്നെ പ്രവേശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന്‍റെ അഭിഭാഷകനാണ് നോട്ടീസ് അയച്ചത്.

ചികിത്സയിൽ കഴിഞ്ഞിരുന്ന കാപ്പനെ കാണാൻ ഭാര്യ ദൽഹിയിലെത്തിയെങ്കിലും യു.പി പോലീസും ആശുപത്രി അധികൃതരും അനുവദിച്ചിരുന്നില്ല. ഇതിനിടെയാണ് രഹസ്യമായി വീണ്ടും സിദ്ദിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയത്. കോവിഡ് മുക്തി നേടിയതോടെയാണ് ജയിലിലേക്ക് മാറ്റിയതെന്നാണ് യു.പി സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, എയിംസിൽ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കേവിഡ് സ്ഥിരീകരിച്ചിരുന്നു.

കോവിഡ് നെഗറ്റീവായോ എന്നു പോലും അറിയില്ലെന്നു ഫോണിൽ കാപ്പൻ ഭാര്യ റൈഹാനത്തിനോടു പറഞ്ഞിരുന്നു.

Latest News