മുംബൈ- തന്റെ വിവാഹത്തിന് മാറ്റിവച്ച പണം മുഴുവന്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയാണ് വിരാഫ് മാതൃകയായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൗണിന് മുമ്പുതന്നെ ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. മെയ് 6 നായിരുന്നു സലോമി ഖന്നയുമായുള്ള വിരാഫിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടയിലാണ് രാജ്യം രണ്ടാം കൊറോണ തരംഗത്തിലാകുന്നത്. തുടര്‍ന്ന് വിവാഹത്തിനായി മാറ്റി വച്ചിരുന്ന തുക മുഴുവന്‍ അദ്ദേഹം കൊറോണ രോഗികള്‍ക്ക് സംഭാവന ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നടന്റെ തീരുമാനത്തില്‍ ഇരു കുടുംബങ്ങള്‍ക്ക് തുടക്കത്തില്‍ എതിര്‍പ്പായിരുന്നു. എന്നാല്‍ താന്‍ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കുകയായിരുവെന്ന് വിരാഫ് പട്ടേല്‍ വ്യക്തമാക്കുന്നു. മെയ് ആറിന് ബാന്ദ്രയിലെ രജിസ്റ്റര്‍ ഓഫീസില്‍ വച്ച് ലളിതമായ ചടങ്ങില്‍ ഇവര്‍ വിവാഹിതരായി. വിവാഹ ചെലവ് 150 രൂപ മാത്രം. ആഘോഷിക്കാന്‍ ഈ ജീവിതം നമ്മുടെ മുന്നിലുണ്ട്. വിവാഹത്തിന് പ്രാധാന്യമുണ്ട് എന്നാല്‍ ഇപ്പോള്‍ അതിലും വലുതാണ് സഹജീവികളോടുള്ള സ്‌നേഹം' -വിരാഫ് പട്ടേല്‍ പറഞ്ഞു.