Sorry, you need to enable JavaScript to visit this website.

മുന്നോട്ടുള്ള ഓരോ നിമിഷവും നമുക്ക്  കരുതലോടെ ജീവിക്കാം- മോഹന്‍ലാല്‍

കൊച്ചി- രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശക്തമാകുകയാണ്. വളരെ നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സന്ദേശവുമായി എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.
രോഗം വരാതിരിക്കാനുള്ള ഉത്തരവാദിത്വം നമുക്ക് ആണെന്ന് താരം പറഞ്ഞു. മുന്നോട്ടുള്ള ഓരോ നിമിഷവും നമുക്ക് കരുതലോടെ ജീവിക്കാമെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു. 'കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആദ്യ ഘട്ടത്തേക്കാള്‍ മാരകമായി തുടരുന്ന ഈ സാഹചര്യത്തില്‍ നമുക്ക് രോഗം വരാതിരിക്കാനും മറ്റുള്ളവര്‍ക്ക് പകരാതിരിക്കുവാനും ശ്രദ്ധിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. മറ്റുള്ളവരുമായി സംസാരിക്കുമ്പോഴും പൊതു സമൂഹങ്ങളില്‍ ഇടപെഴുകുമ്പോഴും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുക. കൂടെകൂടെ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചിയാക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് വൃത്തിയായി കഴുകുക. എല്ലാത്തിനും ഉപരി അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക. കഴിയുന്നതും സാമൂഹിക അകലം പാലിക്കാന്‍ ശ്രമിച്ച് വീടുകളില്‍ തന്നെ കഴിയുക. മുന്നോട്ടുള്ള ഓരോ നിമിഷവും നമുക്ക് കരുതലോടെ ജീവിക്കാം' മോഹന്‍ലാല്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
 

Latest News