ജോധ്പൂര്‍- ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ജോധ്പൂരിലെ എം.ഡി.എം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.ആശാറാമിന്റെ സഹതടവുകാരായ 12 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ശ്വസന ബുദ്ധിമുട്ടിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ആശാറാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് ആശാറാം ബാപ്പു ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നത്. തടവുശിക്ഷക്കെതിരെ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ആശാറാം അപ്പീല്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.