Sorry, you need to enable JavaScript to visit this website.

നടന്‍ ആര്യ ജര്‍മന്‍ യുവതിയില്‍ നിന്ന് പണം തട്ടിയ കേസ്:  മാനേജറുടെ  ജാമ്യാപേക്ഷ ചെന്നൈ സെഷന്‍സ് കോടതി തള്ളി

തലശ്ശേരി-വ്യാജ വിവാഹ വാഗ്ദാനം നല്‍കി ജര്‍മ്മന്‍ സ്വദേശിയായ യുവതിയില്‍ നിന്നും 70.5 ലക്ഷം രൂപ വഞ്ചിച്ച കേസില്‍ നടന്‍ ആര്യയുടെ മാനേജര്‍ മുഹമ്മദ് അര്‍മാന്റെ ജാമ്യാപേക്ഷ ചെന്നൈ സെഷന്‍സ് കോടതി തള്ളി. ജര്‍മ്മന്‍ പൗരയായ വിഡ്ജ ഫെബ്രുവരി 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇ-മെയില്‍ വഴി പരാതി അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ആവശ്യമായ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വിവാഹ വാഗ്ദാനം നല്‍കി നടന്‍ ആര്യ എന്ന ജംഷാദ് 70 ലക്ഷം രൂപ വഞ്ചിച്ചതായി പരാതിയില്‍ പറയുന്നു. ആര്യ തന്നെ സ്‌നേഹിക്കുന്നുവെന്നും തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും താരം ഉറപ്പ്‌നല്‍കിയിരുന്നതായി അവര്‍ പരാതിയില്‍ പറയുന്നു. ഇതിനെയെല്ലാം തെളിയിക്കുന്ന വാട്ട്‌സാപ്പ് സന്ദേശങ്ങളും, ഫോണ്‍ സംഭാഷണങ്ങളും അവര്‍ പരാതിയോടൊപ്പം സമര്‍പ്പിച്ചു.

Latest News