നന്ദിഗ്രാം- പശ്ചിമ ബംഗാളില്‍ എല്ലാവരും കണ്ണും നട്ടിരിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നന്ദിഗ്രാം. ഈ മണ്ഡലത്തിലെ ജനവിധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്ക് നിര്‍ണായകമാണ്. ബി.ജെ.പി സ്ഥാനാര്‍ഥി സുവേന്ദു അധികാരി അവരെ പരാജയപ്പെടുത്തുമെന്ന് ചില എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.
2007 ല്‍ ഇടതു സര്‍ക്കാരിനെതിരെ മമത തന്റെ ഐതിഹാസിക പോരാട്ടം ആരംഭിച്ച പ്രദേശമാണ് നന്ദിഗ്രാം. മമതയുടെ വിശ്വസ്തനായിരുന്ന അധികാരി കഴിഞ്ഞ ഡിസംബറിലാണ് മറുകണ്ടം ചാടി ഇപ്പോള്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.
തൃണമൂല്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അധികാരി മമതയെ 50,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുമെന്നാണ് അവകാശപ്പെടുന്നത്.
![]() |
സഹിക്കാനായില്ല; ഒരു മാസം കോവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടർ ജീവനൊടുക്കി |
![]() |
കേരളത്തില്‍ ആദ്യമായി ഒരു മസ്ജിദ് കോവിഡ് ചികിത്സാ കേന്ദ്രമായി |