കൊച്ചി- കോവിഡ് മഹാമാരി രാജ്യമെമ്പാടും രൂക്ഷമായി വ്യാപിക്കുന്ന ഈ സാഹചര്യത്തില്‍ മലയാളികളോട് സുരക്ഷിതരായി വീട്ടിലിരിക്കാന്‍ ഓര്‍മ്മപ്പെടുത്തി മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍ രംഗത്ത്. താരം ഈ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത് ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിനിന്റെ ഭാഗമായാണ്. അദ്ദേഹത്തിന്റെ സിനിമയായ നാടോടിക്കാറ്റിലെ സംഭാഷണം വച്ചുള്ള പോസ്റ്ററാണിത്. പോസ്റ്റില്‍ 'അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം' എന്ന സന്ദേശത്തോടൊപ്പം ലാലേട്ടന്റെ കാര്‍ട്ടൂണ്‍ ചിത്രവുമുണ്ട്.
മാസ്‌ക് ഉപയോഗിക്കാനും, കൈ കഴുകാനും, സാമൂഹിക അകലം പാലിക്കുക, വീട്ടില്‍ ഇരിക്കുക, സുരക്ഷിതായിരിക്കുക എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും ചിത്രത്തിന്റെ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.