ന്യൂദല്‍ഹി- ദല്‍ഹിയിലെ ബത്ര ഹോസ്പിറ്റലില്‍ ഒരു ഡോക്ടര്‍ അടക്കം എട്ടു പേര്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. ഒരാഴ്ച്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് ഈ ആശുപത്രിയില്‍ ഓക്‌സിജന്‍ പാടെ തീര്‍ന്നു പോയത്. മരിച്ച എട്ടു പേരില്‍ ആറു പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു. രണ്ടു പേര്‍ വാര്‍ഡിലും. ആശുപത്രിയിലെ ഗാസ്‌ട്രോഎന്റോളജി യൂണിറ്റ് മേധാവി ഡോ. ആര്‍.കെ ഹിമത്താനി ആണ് മരിച്ചത്.
ഓക്‌സിജന്‍ റീസപ്ല ടാങ്കറുകള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.30നാണ് എത്തിയത്. ഇതിനു മുമ്പ് തന്നെ ഓക്‌സിജന്‍ പൂര്‍ണമായും തീര്‍ന്നുപോയിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതുകാരണം ഗുരുതരാവസ്ഥയിലുള്ള 230 രോഗികളാണ് ഒരു മണിക്കൂറിലേറെ സമയം ഓക്‌സിജന്‍ കിട്ടാതെ ജീവനോട് മല്ലിട്ട് കഴിച്ചുകൂട്ടിയത്. പൂര്‍ണായും തീര്‍ന്നു പോയിട്ടും ഓക്‌സിജിന്‍ ലഭിക്കാത്തിനെ തുടര്‍ന്ന് ആശുപത്രി മേധാവി ഡോ. സുധാന്‍ശു ബങ്കത വിഡിയോ സന്ദേശത്തിലൂടെ അപകടാവസ്ഥ അറിയിച്ചിരുന്നു.
"We are running out of Oxygen. We are in a crisis mode": Executive Director of Delhi's Batra Hospital sends SOS #OxygenShortage pic.twitter.com/Glwo8ORNnd
— NDTV (@ndtv) May 1, 2021