കൊല്ലം-അമ്പിളി ദേവിയും ഭര്‍ത്താവ് ആദിത്യന്‍ ജയനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കെ ആദിത്യനെതിരെ ഗുരുതര ആരോപണവുമായി പ്രമുഖ നടന്‍ ഷാനവാസും. രുദ്രന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ഷാനവാസ്.തന്നെ അപായപ്പെടുത്തുവാന്‍ ആദിത്യന്‍ ഗുണ്ടാസംഘവുമായെത്തിയെന്ന വെളിപ്പെടുത്തലാണ് ഷാനവാസ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. സീത സീരിയലില്‍ നിന്ന് തന്നെ പുറത്താക്കുന്നതിനു പിന്നില്‍ കളിച്ചതും ആദിത്യനായിരുന്നുവെന്നും സംവിധായകനെതിരേ വധഭീഷണി ഉയര്‍ത്തിയതും ഇയാള്‍ തന്നെയായിരുന്നുവെന്ന് തുറന്നു പറയുകയാണ് ഷാനവാസ്. ആദിത്യന്റെയും അമ്പിളി ദേവിയുടെയും കുടുംബജീവിതത്തെ ഓര്‍ത്താണ് ഇത്രയും നാള്‍ മിണ്ടാതിരുന്നതെന്നും ഷാനവാസ് പറയുന്നു. തനിക്കെതിരേ ആദിത്യന്‍ നടത്തിയ കുപ്രചരണങ്ങളുടെ തെളിവുകള്‍ കൈയ്യിലുണ്ടെന്നും അമ്പിളിദേവിയോടുള്ള ബഹുമാനം ഒന്നു കൊണ്ടു മാത്രമാണ് ഇത്രയും കാലം ക്ഷമിച്ചതെന്നും ഇനി ആ പരിഗണനയുടെ ആവശ്യമില്ലെന്നും ഷാനവാസ് പറയുന്നു.
തിരുവനന്തപുരത്ത് വച്ച് താന്‍ പങ്കെടുക്കേണ്ട ഒരു പരിപാടിയിലാണ് ആദിത്യന്‍ ഗുണ്ടാ സംഘവുമായെത്തിയതെന്നും ഇതറിഞ്ഞ ഒരു സുഹൃത്ത് വിളിച്ച് മുന്നറിയിപ്പ് തന്നെങ്കിലും താന്‍ അവിടെ ചെന്ന് ആദിത്യനെയും ഗുണ്ടകളെയും കണ്ടെന്നും ഷാനവാസ് പറയുന്നു.
ഗുണ്ടകളുടെ നേതാവിനോട് 'എന്നെ കാണാനല്ലേ വന്നത്. പരിപാടി കഴിഞ്ഞ് ഞാന്‍ വരാം. കാര്യങ്ങള്‍ പറഞ്ഞിട്ടു പോയാല്‍ മതി' എന്നും പറഞ്ഞു വേദിയിലേക്ക് പോയെന്നും കാര്യം മനസ്സിലാക്കിയെന്നറിഞ്ഞതോടെ അവര്‍ മുങ്ങിയെന്നും ഷാനവാസ് പറയുന്നു.
ഇതുപോലെ ആദിത്യന്‍ പലരെയും ഗുണ്ടകളെ ഉപയോഗിച്ച് വിരട്ടിയിട്ടുണ്ടെന്നും ഇത്രയും വിഷം മനസില്‍ കൊണ്ടു നടക്കുന്ന ഒരു മനുഷ്യനെ തന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും ഷാനവാസ് വ്യക്തമാക്കുന്നു.ഇതുകൂടാതെ ആദിത്യനുമായുള്ള മറ്റൊരു സംഭവവും ഷാനവാസ് പറഞ്ഞു. പത്തുവര്‍ഷം മുമ്പ് സുഹൃത്തുക്കള്‍ ചേര്‍ന്ന് തന്നെ നായകനാക്കി ഒരുക്കിയ സിനിമയില്‍ വില്ലനായി അഭിനയിച്ചത് ആദിത്യനായിരുന്നു.
ആദിത്യന് പറഞ്ഞുറപ്പിച്ച പ്രതിഫലത്തിന്റെ പകുതി ആദ്യം കൊടുക്കുകയും ചെയ്തു. ബാക്കി ഷൂട്ട് കഴിഞ്ഞു കൊടുക്കാം എന്നായിരുന്നു കരാര്‍. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയതോടെ ആദിത്യന്റെ നിറംമാറി മുഴുവന്‍ തുകയും കൊടുത്തില്ലെങ്കില്‍ തുടര്‍ന്ന് അഭിനയിക്കില്ലെന്നായിരുന്നു ഭീഷണി.
ഇതോടെ അഭിനയിക്കാന്‍ എത്തിയില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്ന് ഞാന്‍ ആദിത്യനെ വിളിച്ചു പറഞ്ഞു. അന്നു തുടങ്ങിയതാണ് തന്നോടുള്ള പകയെന്ന് ഷാനവാസ് പറയുന്നു.പിന്നീട് ആദിത്യനെ സിനിമയിലേക്ക് കൊണ്ടു വന്ന രാജന്‍ പി ദേവിനെ സമീപിക്കുകയായിരുന്നു. രാജന്‍ പി ദേവിന് കാര്യം മനസ്സിലായതോടെ അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ആദിത്യന്‍ അഭിനയിച്ചു.ആ പക ഇന്നും ആദിത്യന്‍ കൊണ്ടു നടക്കുകയാണെന്ന് ഒരു അഭിമുഖത്തില്‍ ഷാനവാസ് പറഞ്ഞു.