ചെന്നൈ- തനിക്കെതിരെ വധഭീഷണിയെന്ന് നടന്‍ സിദ്ധാര്‍ഥ്. സ്വകാര്യ ഫോണ്‍ നമ്പര്‍ ബിജെപി പാര്‍ട്ടിയിലെ ചില ആളുകള്‍ ലീക്ക് ചെയ്‌തെന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് സിദ്ധാര്‍ഥ്. ഇതുവരെ അഞ്ഞൂറോളം ഫോണ്‍ കോളുകളാണ് തനിക്ക് വന്നതെന്നും അതില്‍ വധഭീഷണിയും ബലാല്‍സംഗഭീഷണിയും ഉണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എല്ലാ ഫോണ്‍കോളുകളും റെക്കോര്‍ഡ് ചെയ്തുവെന്നും അത് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗീത വസന്ത് എന്ന ട്വിറ്ററില്‍ അക്കൗണ്ടില്‍ നിന്നാണ് തന്റെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ പങ്കുവച്ചതെന്ന് സിദ്ധാര്‍ഥ് പറഞ്ഞു. 'ഇനി മേലാല്‍ ഇവന്റെ വാ തുറക്കരുത്' എന്ന അടിക്കുറിപ്പോടെയാണ് അവര്‍ ഫോണ്‍ നമ്പര്‍ പുറത്തുവിട്ടത്. കോവിഡില്‍ നിന്നു അതിജീവിച്ചാലും ഇവരില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്നും സിദ്ധാര്‍ഥ് ചോദിക്കുന്നു.
നരേന്ദ്ര മോഡി അടക്കമുള്ള ബിജെപിയിലെ മുന്‍നിര രാഷ്ട്രീയ നേതാക്കളെ ട്വിറ്ററിലൂടെ നിശിതമായി വിമര്‍ശിക്കുന്ന താരമാണ് സിദ്ധാര്‍ഥ്. കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതില്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി താരം ട്വീറ്റ് ചെയ്തിരുന്നു. അധികാരത്തില്‍ നിന്ന് ബിജെപിയെ ജനം പുറന്തള്ളുന്ന ദിവസമായിരിക്കും രാജ്യം ശരിക്കും പ്രതിരോധശേഷി കൈവരിക്കുകയെന്നായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്.